---
title: "ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*"
english_title: "Tourists from Kannur who were trapped in sky dining at Idukki's Anachal were brought down in a daring stunt...; A two-and-a-half-year-old child was among those trapped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328395/Tourists from Kannur who were trapped in sky dining at Idukki's Anachal were brought down in a daring stunt...; A two-and-a-half-year-old child was among those trapped"
published_at: "2025-11-28T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69298c0f17e5f_1000998122.jpg"
keywords: []
---

# ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

> **Lead Summary:** *ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

## Article Content

*ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. കണ്ണൂരിൽ നിന്നുള്ള നാലം​ഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിക്കിടന്നത്. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു.

ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ

ഭാ​ഗമായി പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

ആകാശക്കാഴ്ച്ച ആ 'സ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328395/Tourists from Kannur who were trapped in sky dining at Idukki's Anachal were brought down in a daring stunt...; A two-and-a-half-year-old child was among those trapped)